ശ്രീ​ന​ഗ​ർ: അ​തി​ർ​ത്തി മേ​ഖ​ല​യി​ലെ സ​മാ​ധാ​നം ത​ക​ർ​ക്കു​ന്ന നീ​ക്ക​ങ്ങ​ളി​ൽ നി​ന്ന് പാ​ക്കി​സ്ഥാ​ൻ പി​ന്തി​രി​യ​ണ​മെ​ന്ന് ഇ​ന്ത്യ. വ്യാ​ഴാ​ഴ്ച ന​ട​ന്ന ബ്രി​ഗേ​ഡി​യ​ർ​ത​ല ച​ർ​ച്ച​യി​ലാ​ണ് ഇ​ന്ത്യ പാ​ക്കി​സ്ഥാ​ന് ശ​ക്ത​മാ​യ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യ​ത്.

സ​മാ​ധാ​ന​മാ​ണ് ഇ​ന്ത്യ ആ​ഗ്ര​ഹി​ക്കു​ന്ന​ത്. എ​ന്നാ​ൽ ഇ​ത്ത​രം ന​ട​പ​ടി​ക​ൾ പാ​ക്കി​സ്ഥാ​ൻ തു​ട​ർ​ന്നാ​ൽ തി​രി​ച്ച​ടി ഉ​ണ്ടാ​കു​മെ​ന്നും യോ​ഗ​ത്തി​ൽ ഇ​ന്ത്യ അ​റി​യി​ച്ചു.

കാ​ഷ്മീ​രി​ലെ പൂ​ഞ്ചി​ലാ​ണ് സൈ​നി​ക​ത​ല ച​ർ​ച്ച ന​ട​ന്ന​ത്.