ബാഡ്മിന്റൺ ഏഷ്യ ചാമ്പ്യൻഷിപ്പ്സ്: ധ്രുവ്-തനിഷ സഖ്യം ക്വാർട്ടറിൽ
Thursday, April 10, 2025 5:33 PM IST
ബെയ്ജിംഗ്: ബാഡ്മിന്റൺ ഏഷ്യ ചാമ്പ്യൻഷിപ്പ്സ് മിക്സഡ് ഡബിൾസിൽ ഇന്ത്യയുടെ ധ്രുവ് കപില-തനിഷ ക്രാസ്റ്റൊ സഖ്യം ക്വാർട്ടറിൽ. ചൈനീസ് തായ്പെയ് യുടെ യെ ഹോംഗ് വെയ്-നിക്കോൾ ചാൻ സഖ്യത്തിനെ ഒന്നിനെതിരെ രണ്ട് ഗെയിമുകൾക്ക് തോൽപ്പിച്ചാണ് ഇന്ത്യൻ സഖ്യം ക്വാർട്ടറിലെത്തിയത്. സ്കോർ: 12-21, 21-16, 21-18.
ആദ്യ ഗെയിം നഷ്ടമായ ഇന്ത്യൻ സഖ്യം പിന്നീടുള്ള ഗെയിമുകൾ വിജയിച്ചാണ് മത്സരം സ്വന്തമാക്കിയത്. ക്വാർട്ടറിൽ ഹോംഗ് കോംഗിന്റെ ജോർദാൻ താംഗ്-സെ യിംഗ് സുവറ്റ് സഖ്യത്തിനെയാണ് ധ്രുവും തനിഷയും നേരിടുക.