വിഷു, തമിഴ് പുതുവർഷ ആഘോഷങ്ങൾ; സ്പെഷ്യൽ സർവീസുകൾ പ്രഖ്യാപിച്ച് റെയിൽവേ
Wednesday, April 9, 2025 9:12 PM IST
ചെന്നൈ: ആഘോഷ ദിവസങ്ങളിലേക്കായി സ്പെഷ്യൽ സർവീസുകൾ പ്രഖ്യാപിച്ച് റെയിൽവേ. വിഷു, തമിഴ് പുതുവർഷം എന്നീ ആഘോഷങ്ങൾ മുൻ നിർത്തിയാണ് സ്പെഷ്യൽ ട്രെയിനുകൾ അനുവദിച്ചത്.
ഏപ്രിൽ 12, ഏപ്രിൽ 19 എന്നീ ദിവസങ്ങളിൽ ചെന്നൈ മുതൽ കൊല്ലം വരെ സ്പെഷ്യൽ ട്രെയിൻ സർവീസ് നടത്തും.(രാത്രി 11.20 ന് യാത്ര പുറപ്പെടും).ഏപ്രിൽ 10 നും ഏപ്രിൽ 17 നും മംഗലാപുരം മുതൽ തിരുവനന്തപുരം വരെ സ്പെഷ്യൽ ട്രെയിൻ (വൈകിട്ട് 6.00 ന് യാത്ര പുറപ്പെടും ).
ഏപ്രിൽ 11നും ഏപ്രിൽ 18നും തിരുവനന്തപുരം നോർത്ത് മുതൽ മംഗലാപുരം വരെ സ്പെഷ്യൽ ട്രെയിൻ (വൈകിട്ട് 6.40 ന് യാത്ര പുറപ്പെടും).