ഇന്ത്യ-ചൈന ബന്ധം നല്ലനിലയിലേക്ക് നീങ്ങുന്നു: എസ്. ജയശങ്കർ
Wednesday, April 9, 2025 4:16 PM IST
ന്യൂഡൽഹി: ഇന്ത്യ-ചൈന ബന്ധം നല്ലനിലയിലേക്ക് നീങ്ങുകയാണെന്നും ബന്ധം സാധാരണ നിലയിലാക്കാൻ പ്രവർത്തിക്കേണ്ടതുണ്ടെന്നും വിദേശകാര്യമന്ത്രി എസ്. ജയശങ്കർ.
ഗാൽവാൻ താഴ്വരയിലെ ഏറ്റുമുട്ടലുകളെത്തുടർന്ന് 1962 ലെ യുദ്ധത്തിനുശേഷം ഇന്ത്യ-ചൈന ബന്ധം മോശമായായിരുന്നു. എന്നാൽ നയതന്ത്രപരവും സൈനികവുമായ ചർച്ചകളെ തുടർന്നു കിഴക്കൻ ലഡാക്കിലെ നിയന്ത്രണരേഖയിൽനിന്ന് ഇരുപക്ഷവും തങ്ങളുടെ സൈന്യത്തെ പിൻവലിച്ചു.
കഴിഞ്ഞ ഒക്ടോബറിൽ, കിഴക്കൻ ലഡാക്കിലെ അവസാന രണ്ട് സംഘർഷമേഖലകളായ ഡെപ്സാങ്ങിന്നും ഡെംചോക്കിന്നും സൈനിക പിൻമാറ്റത്തിനുള്ള കരാറിൽ ഇരുപക്ഷവും ഒപ്പുവച്ചു.
കരാർ അന്തിമമായി ദിവസങ്ങൾക്ക് ശേഷം, പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗും കസാനിൽ ചർച്ചകൾ നടത്തുകയും ബന്ധം മെച്ചപ്പെടുത്തുന്നതിന് നിരവധി തീരുമാനങ്ങൾ എടുത്തുവെന്നും ജയശങ്കർ കൂട്ടിച്ചേർത്തു.