വഖഫ് നിയമം പശ്ചിമ ബംഗാളിൽ നടപ്പിലാക്കില്ലെന്ന് മമത ബാനർജി
Wednesday, April 9, 2025 3:45 PM IST
കോൽക്കത്ത: വഖഫ് (ഭേദഗതി) നിയമം സംസ്ഥാനത്ത് നടപ്പിലാക്കില്ലെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി.
ന്യൂനപക്ഷ ജനതയെയും അവരുടെ സ്വത്തുക്കളെയും സംരക്ഷിക്കുമെന്നും മമത പറഞ്ഞു. കോൽക്കത്തയിൽ ജൈന സമൂഹത്തിന്റെ ഒരു പരിപാടിയിൽ സംസാരിക്കുകയായിരുന്നു അവർ.
വഖഫ് നിയമം നടപ്പിലാക്കിയതിൽ നിങ്ങൾ അസ്വസ്ഥരാണെന്ന് തനിക്കറിയാം. വിശ്വസിക്കൂ, ഭിന്നിപ്പിച്ച് ഭരിക്കാൻ കഴിയുന്ന ഒന്നും പശ്ചിമ ബംഗാളിൽ സംഭവിക്കില്ലെന്നും അവർ പറഞ്ഞു.
ബംഗ്ലാദേശിലെ സ്ഥിതി നോക്കൂ. ഈ ബിൽ ഇപ്പോൾ പാസാക്കാൻ പാടില്ലായിരുന്നുവെന്നും മമത ബാനർജി കൂട്ടിച്ചേർത്തു.