പ്ലാറ്റ്ഫോമില്‍ വീണ ഭക്ഷണപ്പൊതികള്‍ വന്ദേഭാരതിൽ വിതരണം ചെയ്യാന്‍ ശ്രമം
Wednesday, April 9, 2025 12:24 AM IST
എറണാകുളം: താഴെ വീണ ഭക്ഷണപ്പൊതികള്‍ ട്രെയിന്‍ യാത്രക്കാര്‍ക്ക് നല്കാന് ശ്രമം. തിരുവനന്തപുരം-കാസർഗോഡ് വന്ദേഭാരത് എക്സ്പ്രസിലെ യാത്രക്കാർക്ക് ആണ് താഴെ വീണ ഭക്ഷണപ്പൊതി നൽകാൻ ശ്രമിച്ചത്.
ട്രെയിന്‍ എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനിൽ എത്തിയപ്പോഴായിരുന്നു സംഭവം. സ്റ്റേഷനിൽനിന്ന് ട്രെയിനിലേക്ക് ഭക്ഷണപ്പൊതികൾ കയറ്റുന്നതിനിടെ താഴെ വീണ് മിക്കതും തുറന്നുപോയി.
തുടർന്ന് ഇത് വിതരണത്തിനായി ട്രെയിനിലേക്ക് കയറുറ്റുകയായിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട യാത്രക്കാര്‍ വിവരം ട്രെയിനിലുളള ജീവനക്കാരെ അറിയിക്കുകയും റെയില്‍ മദദ് പോര്‍ട്ടലില്‍ പരാതിപ്പെടുകയുമായിരുന്നു.
പിന്നീട് ഭക്ഷണം നേരത്തെ ബുക്ക് ചെയ്തവര്‍ക്ക് പകരം ഭക്ഷണം നല്‍കാമെന്ന് ജീവനക്കാര്‍ ഉറപ്പുനല്‍കിയതായാണ് വിവരം.