കോ​ഴി​ക്കോ​ട്: ക​ന​ത്ത മ​ഴ​യി​ൽ താ​മ​ര​ശേ​രി ചു​ര​ത്തി​ല്‍ മ​രം വീ​ണ് ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. ചൊ​വ്വാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് പെ​യ്ത മ​ഴ​യെ തു​ട​ർ​ന്ന് ചു​ര​ത്തി​ന്‍റെ ഒ​ന്നാം വ​ള​വി​ലാ​ണ് മ​രം വീ​ണ​ത്.

ഫ​യ​ർ​ഫോ​ഴ്സ് എ​ത്തി മ​രം മു​റി​ച്ചു​മാ​റ്റി​യാ​ണ് ഗ​താ​ഗ​തം പു​ന​സ്ഥാ​പി​ച്ച​ത്. ജി​ല്ല​യു​ടെ മ​ല​യോ​ര​മേ​ഖ​ല​യി​ല്‍ ക​ന​ത്ത മ​ഴ​യ്ക്കൊ​പ്പ​മു​ണ്ടാ​യ കാ​റ്റി​ൽ വ്യാ​പ​ക നാ​ശ​മു​ണ്ടാ​യി.

പു​തു​പ്പാ​ടി ക​ല്ല​ടി​ക്കു​ന്നു​മ്മ​ല്‍ ഉ​സ്മാ​ന്‍റെ വീ​ടി​ന് മു​ക​ളി​ലേ​ക്ക് തെ​ങ്ങ് ക​ട​പു​ഴ​കി വീ​ണ് മേ​ല്‍​ക്കൂ​ര പൂ​ര്‍​ണ​മാ​യും ത​ക​ര്‍​ന്നു. ക​ട്ടി​പ്പാ​റ​യി​ല്‍ എ​ള​പ്ലാ​ശ്ശേ​രി ജോ​ണി​യു​ടെ കാ​ര്‍ ഷെ​ഡി​ന്‍റെ മു​ക​ളി​ലേ​ക്ക് തെ​ങ്ങ് മു​റി​ഞ്ഞ് വീ​ണ് കാ​ര്‍​ഷെ​ഡ് ത​ക​ര്‍​ന്നു.

ഷെ​ഡി​ല്‍ ഉ​ണ്ടാ​യി​രു​ന്ന കാ​റും പൂ​ർ​ണ​മാ​യി ത​ക​ർ​ന്നു. മ​രം വീ​ണ് വൈ​ദ്യ​ത തൂ​ണു​ക​ൾ ത​ക​ർ​ന്ന​തി​നാ​ൽ വൈ​ദ്യു​തി വി​ത​ര​ണം താ​റു​മാ​റാ​യി​രി​ക്കു​ക​യാ​ണ്.