വാ​ൽ​പ്പാ​റ: വീ​ട്ടു മു​റ്റ​ത്ത് ക​ളി​ച്ചു കൊ​ണ്ടി​രു​ന്ന കു​ട്ടി​യു​ടെ സ​മീ​പ​ത്ത് പു​ലി​യെ​ത്തി​യ​ത് പ​രി​ഭ്രാ​ന്തി പ​ര​ത്തി. ത​മി​ഴ്നാ​ട് വാ​ൽ​പ്പാ​റ​യി​ൽ തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ചി​നാ​യി​രു​ന്നു സം​ഭ​വം.

വാ​ൽ​പ്പാ​റ റൊ​ട്ടി​ക്ക​ട​യ്ക്ക​ടു​ത്ത് താ​മ​സി​ക്കു​ന്ന ശി​വ​കു​മാ​ർ - സ​ത്യ എ​ന്നി​വ​രു​ടെ വീ​ട്ടു മു​റ്റ​ത്താ​ണ് പു​ലി​യെ​ത്തി​യ​ത്. ന​ടു​ക്കു​ന്ന സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ ല​ഭി​ച്ച​തോ​ടെ​യാ​ണ് വി​വ​രം പു​റ​ത്ത​റി​ഞ്ഞ​ത്.

കു​ട്ടി​യും സ​മീ​പ​ത്തു നി​ന്ന നാ​യ്ക്ക​ളും ബ​ഹ​ളം വ​ച്ച​തോ​ടെ പു​ലി തി​രി​ഞ്ഞോ​ടു​ക​യാ​യി​രു​ന്നു. വി​വ​ര​മ​റി​ഞ്ഞ് വ​നം​വ​കു​പ്പ് അ​ധി​കൃ​ത​ർ സ്ഥ​ല​ത്ത് എ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.