കുമ്പള പ്രമോദ് വധക്കേസ്; പ്രതികളായ പത്ത് സിപിഎം പ്രവർത്തകരുടെ ശിക്ഷ ശരിവച്ചു
Tuesday, April 8, 2025 12:41 PM IST
കൊച്ചി: കൂത്തുപറമ്പ് മൂര്യാട് കുമ്പള പ്രമോദ് വധക്കേസിൽ പത്ത് സിപിഎം പ്രവർത്തകരുടെ ജീവപര്യന്തം തടവ് ശിക്ഷ ശരിവച്ച് ഹൈക്കോടതി. പ്രതികൾ 75,000 രൂപ പിഴയുമൊടുക്കണം.
ആർഎസ്എസ് പ്രവർത്തകനായ പ്രമോദിനെ(33) വെട്ടിക്കൊന്ന കേസിൽ തലശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് പ്രതികൾക്ക് ജീവപര്യന്തം കഠിന തടവും 75,000 രൂപ പിഴയും വിധിച്ചത്. തുടർന്ന് പ്രതികൾ ഹൈക്കോടതിയിൽ അപ്പീൽ നൽകുകയായിരുന്നു.
2015ൽ വിചാരണയ്ക്കിടെ കേസിലെ ഒന്നാം പ്രതി സിപിഎം ലോക്കൽ കമ്മിറ്റി അംഗം താച്ചിയോട് ബാലകൃഷ്ണൻ മരിച്ചിരുന്നു. ഇയാളെ ഒഴിവാക്കി രണ്ട് മുതൽ 11 വരെ പ്രതികളാണ് ഹൈക്കോടതിയെ സമീപിച്ചത്. തുടർന്ന് വിശദമായ വാദത്തിന് ശേഷമാണ് ഹൈക്കോടതി വിധി ശരിവച്ചത്.