ഭാസ്കര കാരണവര്‍ വധക്കേസ്; പ്രതി ഷെറിന് പരോളില്‍ ഇറങ്ങി
Tuesday, April 8, 2025 9:18 AM IST
തിരുവനന്തപുരം: ഭാസ്കര കാരണവര്‍ വധക്കേസ് പ്രതി ഷെറിന് പരോളില്‍ ഇറങ്ങി. ഏപ്രില്‍ അഞ്ചുമുതല്‍ 15 ദിവസത്തേക്കാണ് പരോള്‍. മൂന്നുദിവസത്തെ യാത്രയ്ക്കും അനുമതിയുണ്ട്.
ഷെറിന് ശിക്ഷായിളവ് നല്കി വിട്ടയക്കാന്‍ നേരത്തേ മന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നു. ജയിലിലെ നല്ലനടപ്പ് പരിഗണിച്ചായിരുന്നു ഷെറിന് ശിക്ഷായിളവ് നല്കാന് ജയില്‍ ഉപദേശകസമിതി ശിപാര്‍ശ ചെയ്തത്.
എന്നാല്‍, മന്ത്രിസഭാതീരുമാനം വന്നതിനു പിന്നാലെ കണ്ണൂര്‍ ജയിലിലെ സഹതടവുകാരിയെ കൈയേറ്റം ചെയ്തതിന് ഷെറിനെതിരെ പോലീസ് കേസെടുത്തത് തിരിച്ചടിയായിരുന്നു.
14 വര്‍ഷത്തെ ശിക്ഷാകാലയളവിനുള്ളില്‍ ഇതുവരെ 500 ദിവസം ഷെറിന് പരോള്‍ ലഭിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിന്നകാലത്തും ഷെറിന് ആദ്യം മുപ്പതുദിവസവും പിന്നീട് ഇത് ദീര്‍ഘിപ്പിച്ച് 30 ദിവസവും കൂടി പരോള്‍ ലഭിച്ചിരുന്നു.