അ​ഹ​മ്മ​ദാ​ബാ​ദ്: എ​ഐ​സി​സി സ​മ്മേ​ള​ന​ത്തി​ന് ഇ​ന്ന് തു​ട​ക്കം. ഗു​ജ​റാ​ത്തി​ലെ അ​ഹ​മ്മ​ദാ​ബാ​ദി​ലാ​ണ് സ​മ്മേ​ള​നം ന​ട​ക്കു​ന്ന​ത്. വി​ശാ​ല പ്ര​വ​ർ​ത്ത​ക സ​മി​തി യോ​ഗം ഇ​ന്ന് രാ​വി​ലെ പ​ത്ത് മ​ണി​ക്ക് ചേ​രും.

വ​ല്ല​ഭാ​യ് പ​ട്ടേ​ൽ സ്മാ​ര​ക​ത്തി​ൽ ന​ട​ക്കു​ന്ന പ്ര​വ​ർ​ത്ത​ക സ​മി​തി​യി​ൽ 169 പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ക്കും. ഒ​രു മ​ണി വ​രെ​യാ​ണ് പ്ര​വ​ർ​ത്ത​ക സ​മി​തി. അ​തി​ന് ശേ​ഷം ശേ​ഷം വാ​ർ​ത്താ സ​മ്മേ​ള​നം ന​ട​ക്കും.

ഡി​സി​സി​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ല​ട​ക്കം കൂ​ടു​ത​ൽ മാ​ർ​ഗ​നി​ർ​ദ്ദേ​ശ​ങ്ങ​ൾ പ്ര​വ​ർ​ത്ത​ക സ​മി​തി​യി​ലു​യ​രും. പ്ര​വ​ർ​ത്ത​ക സ​മി​തി​ക്ക് ശേ​ഷം വൈ​കീ​ട്ട് സ​ബ​ർ​മ​തി ആ​ശ്ര​മ​ത്തി​ൽ പ്രാ​ർ​ത്ഥ​ന​യോ​ഗ​വും ചേ​രും. 1725 പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ക്കു​ന്ന എ​ഐ​സി​സി സ​മ്മേ​ള​നം ബു​ധ​നാ​ഴ്ച ന​ട​ക്കും. കേ​ന്ദ്ര സ​ർ​ക്കാ​രി​നെ​തി​രാ​യ പ്ര​മേ​യ​ങ്ങ​ൾ സ​മ്മേ​ള​ന​ത്തി​ൽ കൊ​ണ്ടു​വ​രും.