കിരൺ റിജിജു ഏപ്രിൽ 15 ന് മുനമ്പത്ത് എത്തും
Tuesday, April 8, 2025 1:15 AM IST
കൊച്ചി: കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി കിരൺ റിജിജു ഏപ്രിൽ 15 ന് മുനമ്പത്ത് എത്തും. എൻഡിഎ സംഘടിപ്പിക്കുന്ന അഭിനന്ദൻ സഭയിൽ പങ്കെടുക്കും.
നേരത്തെ ബുധനാഴ്ച മന്ത്രി എത്തുമെന്നായിരുന്നു അറിയിച്ചിരുന്നത്. അതേസമയം മന്ത്രി എത്തുന്ന തീയതി മാറ്റിയതോടെ മുനമ്പത്ത് ബുധനാഴ്ച എൻഡിഎ സംഘടിപ്പിക്കാനിരുന്ന അഭിനന്ദൻ സഭ മാറ്റിവെച്ചതായി സംഘാടകർ അറിയിച്ചു.
വഖഫ് ഭേദഗതി നിയമം പാസാക്കിയ കേന്ദ്ര സർക്കാരിന് അഭിവാദ്യമർപ്പിച്ച് മുനമ്പം സമരക്കാർ ആഹ്ലാദ പ്രകടനം നടത്തിയിരുന്നു. പിന്നാലെ മുനന്പത്ത് നിരവധിപ്പേർ ബിജെപി അംഗത്വവും സ്വീകരിച്ചിരുന്നു.