കാസർഗോട്ട് നാലുപേർക്ക് വെട്ടേറ്റു
Monday, April 7, 2025 11:58 AM IST
കാസർഗോഡ്: നാലാംമൈലിൽ നാലുപേർക്ക് വെട്ടേറ്റു. വീടിന് സമീപത്ത് പടക്കം പൊട്ടിച്ചത് ചോദ്യംചെയ്തതിന് ആക്രമണം. നാലാം മൈലിലെ ഇബ്രാഹിം സൈനുദ്ദീൻ, മകൻ ഫവാസ്, ബന്ധുക്കളായ റസാഖ്, മുൻഷീദ് എന്നിവർക്കാണ് വെട്ടേറ്റത്.
ഞായറാഴ്ച രാത്രി 11നായിരുന്നു സംഭവം. അയൽവാസിയുടെ വീട്ടിൽ രണ്ടംഗസംഘം പടക്കം പൊട്ടിച്ചത് ഫവാസ് ചോദ്യം ചെയ്തിരുന്നു. ഇതിൽ പ്രകോപിതരായ സംഘം തിളച്ച ചായ ഫവാസിന്റെ മുഖത്തൊഴിച്ചു.
ഇതിനുശേഷം ഇബ്രാഹിം എത്തി മകനെ വീട്ടിലേക്ക് കൊണ്ടുപോകുന്ന വഴിയിൽ വാഹനം തടഞ്ഞുനിർത്തിയായിരുന്നു പത്തംഗ സംഘത്തിന്റെ ആക്രമണം.
കണ്ണിൽ പെപ്പർ സ്പേ അടിച്ച ശേഷം ഫവാസിനെ ആക്രമികൾ കുത്തി വീഴ്ത്തുകയായിരുന്നു. സംഭവത്തിൽ വധശ്രമത്തിന് വിദ്യനഗർ പോലീസ് കേസെടുത്തു. മൂന്നു പേരെ കസ്റ്റഡിയിൽ എടുത്ത് ചോദ്യംചെയ്തുവരികയാണ്.