കൊ​ച്ചി: സ്വ​ർ​ണ​ത്തി​ന് തു​ട​ർ​ച്ച​യാ​യ മൂ​ന്നാം​ദി​ന​വും സ്വ​ർ​ണ​വി​ല​യി​ൽ ഇ​ടി​വ്. പ​വ​ന് 200 രൂ​പ​യാ​ണ് കു​റ​ഞ്ഞ് 66,280 രൂ​പ​യാ​ണ് ഇ​ന്ന​ത്തെ വി​ല. ഗ്രാ​മി​ന് 25 രൂ​പ​യാ​ണ് കു​റ​ഞ്ഞ​ത്. 66,480 രൂ​പ​യാ​യി​രു​ന്നു ക​ഴി​ഞ്ഞ ദി​വ​സ​ത്തെ വി​ല.

വ്യാ​ഴാ​ഴ്ച​ത്തെ 68,480 രൂ​പ എ​ന്ന റെ​ക്കോ​ഡ് വി​ല​യി​ൽ നി​ന്നാ​ണ് തു​ട​ർ​ച്ച​യാ​യ മൂ​ന്ന് ദി​വ​സം കൊ​ണ്ട് 2200 രൂ​പ കു​റ​ഞ്ഞ​ത്. ഏ​പ്രി​ൽ നാ​ലി​ന് 67,200 രൂ​പ​യാ​യി​രു​ന്നു വി​ല.

യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​ന്‍റെ തീ​രു​വ​യു​ദ്ധ​ത്തി​ന് പി​ന്നാ​ലെ ആ​ഗോ​ള വി​പ​ണി​ക​ളിൽ വ​ൻ ഇ​ടി​വാ​ണ് ഇ​ന്ന് നേ​രി​ട്ട​ത്.