2025-26 സാമ്പത്തിക വർഷം; പണനയ അവലോകന യോഗം ഇന്ന് മുതൽ
Monday, April 7, 2025 6:26 AM IST
മുംബൈ: റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ 2025-26 സാന്പത്തിക വർഷത്തിലെ ആദ്യ പണനയ അവലോകന യോഗം ഇന്നുമുതൽ ആരംഭിക്കും. ആർബിഐ ഗവർണർ സഞ്ജയ് മൽഹോത്രയുടെ അധ്യക്ഷയതിൽ ആറംഗ സമിതിയുടെ നേതൃത്വത്തിൽ ചേരുന്ന യോഗം ബുധനാഴ്ച അവസാനിക്കും.
ബുധനാഴ്ച രാവിലെ പത്തിന് നയ തീരുമാനം പ്രഖ്യാപിക്കുന്നതോടെയാണ് യോഗം അവസാനിക്കുന്നത്. ഒരു സാന്പത്തിക വർഷം ആറു തവണയാണ് പണനയ സമിതി ചേരുന്നത്. അടുത്ത അഞ്ചെണ്ണം ജൂണ്‍ നാല് - ആറ്, ഓഗസ്റ്റ് അഞ്ച്-ഏഴ്, സെപ്റ്റംബർ 29 - ഒക്ടോബർ ഒന്ന്, ഡിസംബർ മൂന്ന് -അഞ്ച്, ഫെബ്രുവരി നാല് - ആറ് ദിവസങ്ങളിലായി ചേരും.
പണപ്പെരുപ്പം താരതമ്യേന നിയന്ത്രണത്തിലായതിനാൽ വളർച്ച വർധിപ്പിക്കുന്നതിലേക്ക് കേന്ദ്ര ബാങ്ക് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും സൂചനയുണ്ട്.