മുനമ്പത്ത് യുവാവ് തലയ്ക്കടിയേറ്റ് മരിച്ച സംഭവം; സുഹൃത്ത് അറസ്റ്റിൽ
Sunday, April 6, 2025 8:36 PM IST
കൊച്ചി: മുനമ്പത്ത് യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ സുഹൃത്ത് അറസ്റ്റിൽ. കൊല്ലപ്പെട്ട യുവാവിന്റെ സുഹൃത്തായ സനീഷ് ആണ് അറസ്റ്റിലായത്.
പ്രതിയുടെ സാമ്പത്തിക ബാധ്യത തീർക്കാനാണ് കൊല നടത്തിയത് എന്നാണ് വിവരം. മഴു ഉപയോഗിച്ച് തലയിൽ വെട്ടി കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
വൈപ്പിൻ മുനമ്പത്ത് ശനിയാഴ്ചയാണ് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. മുനമ്പം സ്വദേശി സിനു (44) ആണ് മരിച്ചത്. വീടിന്റെ കാര് പോർച്ചിലാണ് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടിൽ ഇയാള് ഒറ്റയ്ക്കാണ് താമസം.