ന്യൂ​ഡ​ൽ​ഹി: വ​ഖ​ഫ് നി​യ​മ ഭേ​ദ​ഗ​തി​ക്കെ​തി​രെ മു​സ്ലിം ലീ​ഗ് തി​ങ്ക​ളാ​ഴ്ച സു​പ്രീം കോ​ട​തി​യെ സ​മീ​പി​ക്കും. മു​സ്‌​ലിം ലീ​ഗ് ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി ഹ​ർ​ജി ന​ൽ​കും. ക​ബി​ൽ സി​ബ​ലാ​കും ലീ​ഗ് ഹ​ർ​ജി വാ​ദി​ക്കു​ക.

ശ​നി​യാ​ഴ്ച രാ​ത്രി​യോ​ടെ രാ​ഷ്ട്ര​പ​തി ദൗ​പ​തി മു​ർ​മു ബി​ല്ലി​ൽ ഒ​പ്പ് വ​ച്ച​തോ​ടെ ബി​ല്ലി​ന് നി​യ​മ​പ​ര​മാ​യി അം​ഗീ​കാ​രം ല​ഭി​ച്ചി​രു​ന്നു. വ​ഖ​ഫ് ബി​ൽ മ​തേ​ത​ര​ത്തി​ന് ഏ​റ്റ തി​രി​ച്ച​ടി​യെ​ന്ന് കു​ഞ്ഞാ​ലി​ക്കു​ട്ടി നേ​ര​ത്തെ പ​റ‍​ഞ്ഞി​രു​ന്നു.

മ​ത​സ്വാ​ത​ന്ത്ര്യ​മി​ല്ലാ​ത്ത സ്ഥി​തി​യി​ലേ​ക്ക് രാ​ജ്യ​ത്തെ കൊ​ണ്ടു​പോ​വു​ക​യാ​ണെ​ന്നും ഒ​രു വി​ശ്വാ​സ​ത്തി​ന് നേ​രെ​യു​ള്ള നേ​രി​ട്ടു​ള്ള ആ​ക്ര​മ​ണ​മാ​ണ് ഉ​ണ്ടാ​യി​രി​ക്കു​ന്ന​തെ​ന്നും കു​ഞ്ഞാ​ലി​ക്കു​ട്ടി പ​റ​ഞ്ഞി​രു​ന്നു.