മ​ധു​ര: എം.​എ. ബേ​ബി സി​പി​എം ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​കും. ശി​പാ​ർ​ശ സി​പി​എം പൊ​ളി​റ്റ് ബ്യൂ​റോ അം​ഗീ​ക​രി​ച്ചു. കേ​ന്ദ്ര​ക​മ്മി​റ്റി യോ​ഗ​ത്തി​ൽ വോ​ട്ടെ​ടു​പ്പ് ഉ​ണ്ടാ​കി​ല്ല. ബം​ഗാ​ൾ ഘ​ട​കം വോ​ട്ടെ​ടു​പ്പ് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടി​ല്ല.

ഇ.എം.എസ്. നമ്പൂതിരിപ്പാടിനു ശേഷം കേരള ഘടകത്തില്‍നിന്ന് ഈ പദവിയിലേക്ക് എത്തുന്ന രണ്ടാമത്തെ മലയാളിയാണ് ബേബി.ശ​നി​യാ​ഴ്ച ചേ​ർ​ന്ന പോ​ളി​റ്റ് ബ്യൂ​റോ യോ​ഗ​ത്തി​ൽ പ്ര​കാ​ശ് കാ​രാ​ട്ടാ​ണ് ബേ​ബി​യു​ടെ പേ​ര് നി​ർ​ദേ​ശി​ച്ച​ത്.

കാ​രാ​ട്ടി​ന്‍റെ നി​ര്‍​ദേ​ശ​ത്തി​ന് പി​ന്നാ​ലെ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ്ഥാ​ന​ത്തേ​ക്ക് എം.​എ. ബേ​ബി​യു​ടെ പേ​ര് കേ​ന്ദ്ര ക​മ്മി​റ്റി​യി​ൽ നി​ര്‍​ദേ​ശി​ക്കാ​ൻ പി​ബി​യി​ൽ ഭൂ​രി​പ​ക്ഷ ധാ​ര​ണ​യാ​യി​രു​ന്നു. അ​ശോ​ക് ധാ​വ്‍​ല​യെ ആ​ണ് സി​പി​എം ബം​ഗാ​ള്‍ ഘ​ട​കം ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ്ഥാ​ന​ത്തേ​ക്ക് നി​ര്‍​ദേ​ശി​ച്ച​ത്.

എ​ന്നാ​ൽ ധാ​വ്‍​ല​യെ അം​ഗീ​ക​രി​ക്കാ​നാ​കി​ല്ലെ​ന്ന് കേ​ര​ള ഘ​ട​കം വ്യ​ക്ത​മാ​ക്കി. മു​ഹ​മ്മ​ദ് സ​ലീ​മി​ന്‍റെ പേ​ര് ധാ​വ്‍​ലെ നി​ര്‍​ദേ​ശി​ച്ചെ​ങ്കി​ലും ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​കാ​നി​ല്ലെ​ന്ന് സ​ലീം വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.