ആശാ സമരം; ആർ. ചന്ദ്രശേഖരന്റെ നിലപാട് തള്ളി പ്രതിപക്ഷ നേതാവ്
Saturday, April 5, 2025 12:42 PM IST
കോഴിക്കോട്: ആശാ സമരത്തിൽ ഐഎൻടിയുസി നേതാവ് ആർ. ചന്ദ്രശേഖരന്റെ നിലപാട് തള്ളി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സമരത്തെ ചന്ദ്രശേഖരൻ വഞ്ചിച്ചുവെന്ന ആക്ഷേപം കോൺഗ്രസ് ഗൗരവമായി പരിശോധിക്കുമെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.
അത് ഞങ്ങളുടെ നിലപാടല്ല. കേരളത്തിലെ കോൺഗ്രസിനോ യുഡിഎഫിനോ അങ്ങനെയൊരു നിലപാടില്ല. ആശാ സമരം കമ്മീഷൻ വച്ച് അവസാനിപ്പിക്കണമെന്ന നിലപാട് ഞങ്ങൾക്കില്ല. അവരുടെ ഓണറേറിയം വർധിപ്പിക്കണം റിട്ടയർമെന്റ് ബെനഫിക്ട് കൊടുക്കണം എന്നാണ് ഞങ്ങളുടെ അഭിപ്രായം.
കേരളത്തിലെ കോൺഗ്രസിന്റെയും യുഡിഎഫിന്റെയും അഭിപ്രായം അതാണ്. വ്യത്യസ്തമായ ഒരു അഭിപ്രായം കോൺഗ്രസായിട്ടോ യുഡിഎഫ് ആയിട്ടോ ആരെങ്കിലും പറഞ്ഞാൽ അത് പാർട്ടി ഗൗരവമായി പരിശോധിക്കുമെന്നും വി.ഡി. സതീശൻ വ്യക്തമാക്കി.