മാധ്യമങ്ങളോട് സുരേഷ് ഗോപി വക "കടക്കു പുറത്ത് '
Saturday, April 5, 2025 12:25 PM IST
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന് പിന്നാലെ മാധ്യമങ്ങള്‍ക്ക് വിലക്ക് കല്പിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഇന്ന് രാവിലെ എറണാകുളം ഗസ്റ്റ് ഹൗസില്‍നിന്ന് കേന്ദ്രമന്ത്രി മാധ്യമങ്ങളെ ആട്ടിപ്പായിച്ചത്.
ഗസ്റ്റ് ഹൗസിന്റെ റിസപ്ഷന് ഹാളില്‍ വച്ച് സുരേഷ് ഗോപിയുടെ പ്രതികരണം തേടിയതിനു പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ നടപടി. മാധ്യമങ്ങള്‍ തന്നോട് ചോദ്യം ചോദിക്കുന്നത് ഇഷ്ടമല്ലെന്നും ഈ കോന്പൗണ്ടില്‍ നിന്ന് ഇറങ്ങിപ്പോകാന്‍ പറയണമെന്നും ഗസ്റ്റ് ഹൗസ് മാനേജരോട് കേന്ദ്രമന്ത്രി ആവശ്യപ്പെടുകയായിരുന്നു.
വെള്ളിയാഴ്ച ജബല്‍പൂര്‍ വിഷയത്തില്‍ മാധ്യമങ്ങളോട് ക്ഷുഭിതനായതിനെക്കുറിച്ചായിരുന്നു ഇന്ന് മാധ്യമപ്രവര്‍ത്തകര്‍ അദ്ദേഹത്തോട് ആരാഞ്ഞത്. എന്നാല്‍ ചോദ്യത്തോട് പ്രതികരിക്കാതിരുന്ന സുരേഷ്ഗോപി മാധ്യമ പ്രവര്‍ത്തകരെ ഇറക്കിവിടാന്‍ നിര്‍ദേശിക്കുകയായിരുന്നു.