നിർത്തിയിട്ടിരുന്ന ട്രക്കിൽ മിനി ബസ് ഇടിച്ചുകയറി; അഞ്ച് പേർ മരിച്ചു
Saturday, April 5, 2025 10:48 AM IST
ബംഗുളൂരു: കർണാടകയിലെ കലബുറഗിയിൽ നിർത്തിയിട്ടിരുന്ന ട്രക്കിൽ മിനി ബസ് ഇടിച്ചുകയറി അഞ്ച് പേർ മരിച്ചു. 11പേർക്ക് പരിക്കേറ്റു.
ശനിയാഴ്ച പുലർച്ചെ 3:30ഓടെ നെലോഗി ക്രോസിന് സമീപമാണ് അപകടമുണ്ടായത്. 31 പേരുണ്ടായിരുന്ന തീർഥാടക സംഘം സഞ്ചരിച്ച വാഹനാണ് അപകടത്തിൽപ്പെട്ടത്.
ബാഗൽകോട്ട് ജില്ലയിൽ നിന്നുള്ള ഒരു കുടുംബത്തിലെ അഞ്ച് പേരാണ് മരിച്ചത്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.