ലഹരിക്ക് അടിമ, രക്ഷിക്കണം; ലഹരിയിൽ നിന്ന് മോചനംതേടി യുവാവ് പോലീസ് സ്റ്റേഷനിൽ
Saturday, April 5, 2025 10:34 AM IST
മലപ്പുറം: ലഹരിയിൽ നിന്ന് മോചനം ആവശ്യപ്പെട്ട് താനൂർ പോലീസ് സ്റ്റേഷനിലെത്തി യുവാവ്. ലഹരിക്ക് അടിമയാണെന്നും രക്ഷിക്കണമെന്നും യുവാവ് പോലീസിനോട് പറഞ്ഞു. യുവാവിനെ ഡി അഡിക്ഷൻ സെന്ററിലേക്ക് മാറ്റി.
വർഷങ്ങളായി താൻ ലഹരി ഉപയോഗിക്കുന്നുണ്ടെന്ന് യുവാവ് പറഞ്ഞു.ലഹരി ഉപയോഗം തുടങ്ങാൻ എളുപ്പമാണെന്നും എന്നാൽ നിർത്താൻ കഴിയില്ലെന്നും യുവാവ് പോലീസിനോട് പറഞ്ഞു.
ലഹരിയിൽ മോചിപ്പിക്കാൻ വേണ്ട സൗകര്യങ്ങൾ നൽകുമെന്ന് ബോധവത്ക്കരണത്തിനിടെ താനൂർ ഡിവൈഎസ്പി പറഞ്ഞിരുന്നു. തുടർന്നാണ് യുവാവ് സഹായാഭ്യർഥനയുമായി പോലീസിനെ സമീപിച്ചത്.