നിലന്പൂർ വനത്തിനുള്ളിൽ മൂന്ന് കാട്ടാനകൾ ചരിഞ്ഞ നിലയിൽ
Saturday, April 5, 2025 10:17 AM IST
മലപ്പുറം: നിലന്പൂർ വനത്തിനുള്ളിൽ മൂന്ന് കാട്ടാനകളെ ചരിഞ്ഞ നിലയിൽ കണ്ടെത്തി. മരുത, പുത്തരിപ്പാടം, കരുളായി എന്നിവിടങ്ങളിലാണ് ആനകളുടെ ജഡം കണ്ടെത്തിയത്.
മരുതയിൽ 20 വയസുള്ള പിടിയാനയും പുത്തരിപ്പാടത്ത് 10 വയസുള്ള കുട്ടിക്കൊന്പനെയും കരുളായിയിൽ ആറ് മാസം പ്രായമുള്ള ആനക്കുട്ടിയെയുമാണ് ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്. മരുതയിലെയും പുത്തരിപ്പാടത്തെയും ആനകൾ ചരിഞ്ഞത് രോഗം കാരണമെന്നാണ് നിഗമനം.
കരുളായിയിൽ കടുവയുടെ ആക്രമണം മൂലമാണ് കുട്ടിയാന ചരിഞ്ഞതെന്നും വനംവകുപ്പ് അറിയിച്ചു. പരിശോധനകള്‍ പൂര്‍ത്തിയാക്കി വനംവകുപ്പ് മറ്റ് നടപടികളിലേക്ക് കടന്നിട്ടുണ്ട്.