എസ്എഫ്ഐഒ അന്വേഷണത്തിലെ ദുഷ്ടബുദ്ധി വൈകാതെ മനസിലാവും: എ.കെ.ബാലന്
Saturday, April 5, 2025 9:51 AM IST
മധുര: മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയനെതിരായ എസ്എഫ്ഐഒ അന്വേഷണത്തിലെ ദുഷ്ടബുദ്ധി വൈകാതെ എല്ലാവര്ക്കും മനസിലാവുമെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എ.കെ.ബാലന്.
മുഖ്യമന്ത്രിയെ ലക്ഷ്യം വച്ച് എത്രയോ കാലമായി തുടരുന്ന ആക്രമണത്തിന്റെ ഭാഗമായാണ് വീണയെ കേസില്‍ പ്രതി ചേര്‍ത്തതെന്നും ബാലന് പ്രതികരിച്ചു. ലാവ്ലിനുമായി ബന്ധപ്പെട്ട ഗൂഢാലോചന സമൂഹം കണ്ടതാണ്.
ഒരു മനുഷ്യനെയും അദ്ദേഹത്തിന്റെ കുടുംബത്തെയും നശിപ്പിക്കുന്നതിന് വേണ്ടി ഏത് നെറികെട്ട സമീപനവും സ്വീകരിക്കുമെന്നതിന്റെ ആദ്യത്തെ തെളിവായിരുന്നു ലാവ്ലിന് കേസ്. ഇപ്പോഴത്തെ എസ്എഫ്ഐഒ നടപടിക്ക് പിന്നിലും ഗൂഢാലോചനയുണ്ടെന്നും ബാലന് പറഞ്ഞു.