ആലുവയിൽ ട്രെയിൻ തട്ടി അജ്ഞാതൻ മരിച്ചു
Saturday, April 5, 2025 7:58 AM IST
കൊച്ചി: ആലുവയിൽ ട്രെയിൻ തട്ടി അജ്ഞാതൻ മരിച്ചു. കന്പനിപ്പടി തുരപ്പ് ഭാഗത്തുനിന്ന് ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്.
മരിച്ച വ്യക്തിക്ക് ഏകദേശം 40 വയസ് പ്രായം തോന്നിക്കും. പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.