വടക്കുപടിഞ്ഞാറൻ ഇന്ത്യ കൊടുംചൂടിലേക്ക്
Saturday, April 5, 2025 7:54 AM IST
ന്യൂഡൽഹി: വടക്കുപടിഞ്ഞാറൻ ഇന്ത്യയിൽ അടുത്ത ഒരാഴ്ച കൊടുംചൂട് അനുഭവപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം.
തെക്കൻ ഹരിയാന, പടിഞ്ഞാറൻ ഉത്തർപ്രദേശ്, ഹിമാചൽപ്രദേശ്, പഞ്ചാബ്, ഗുജറാത്ത്, രാജസ്ഥാൻ, പടിഞ്ഞാറൻ മധ്യപ്രദേശ് എന്നിവിടങ്ങളിൽ താപനില 42 ഡിഗ്രി സെൽഷസ് വരെയാകും.
ശരാശരി താപനിലയിൽ നാലു ഡിഗ്രിവരെ ഉയർച്ചയുണ്ടാകുമെന്നാണു നിഗമനം. ഞായറാഴ്ചയും തിങ്കളാഴ്ചയും ഡൽഹിയിലെ ചില മേഖലകളിൽ താപനില 42 ഡിഗ്രി വരെയായേക്കും.