വഖഫ് ബില്ലിനെതിരേ പ്രക്ഷോഭത്തിന് തമിഴക വെട്രി കഴകം
Saturday, April 5, 2025 7:46 AM IST
ചെന്നൈ: കേന്ദ്രസർക്കാരിന്റെ വഖഫ് ബില്ലിനെതിരേ നടൻ വിജയ് നയിക്കുന്ന തമിഴക വെട്രി കഴകം പാർട്ടി സംസ്ഥാന വ്യാപക പ്രക്ഷോഭത്തിനൊരുങ്ങുന്നു. ബിൽ അടിയന്തരമായി പിൻവലിക്കണമെന്ന് ടിവികെ ജനറൽ സെക്രട്ടറി എൻ. ആനന്ദ് ആവശ്യപ്പെട്ടു.
രാജ്യത്ത് മതേതരത്വം സംരക്ഷിക്കപ്പെടണം, ന്യൂനപക്ഷങ്ങളെ വഞ്ചിക്കരുത് എന്നീ ആവശ്യങ്ങളുന്നയിച്ചാണ് പ്രതിഷേധം. മധുര, കോയന്പത്തൂർ, തിരുച്ചിറപ്പള്ളി, തൂത്തുക്കുടി, തഞ്ചാവൂർ എന്നിവിടങ്ങളിൽ ടിവികെ പ്രതിഷേധമാർച്ച് നടത്തി.
വഖപ് ബിൽ ജനാധിപത്യവിരുദ്ധമാണെന്ന് വിജയ് കഴിഞ്ഞദിവസം പറഞ്ഞിരുന്നു. വഖഫ് പോരാട്ടങ്ങൾ മുസ്ലിം ജനതയ്ക്കൊപ്പമുണ്ടാകുമെന്നും വിജയ് പറഞ്ഞു.