ഗോകുലം ഗോപാലന് കുരുക്ക് മുറുകുന്നു; ചോദ്യം ചെയ്യൽ ഇന്നും തുടരും
Saturday, April 5, 2025 6:54 AM IST
കൊച്ചി: വ്യവസായി ഗോകുലം ഗോപാലനെതിരെ ഇഡി നടപടികൾ കടുപ്പിക്കുന്നു. അദ്ദേഹത്തിന്റെ ചെന്നൈയിലെ ഓഫീസിലും നീലാങ്കരയിലെ വീട്ടിലും ഇഡി പരിശോധന നടത്തിയിരുന്നു. ഇതിനു പിന്നാലെ ഗോകുലം ഗോപാലനെ ചെന്നൈയിലേക്ക് വിളിപ്പിച്ച ഇഡി രാത്രി വൈകിയും ചോദ്യം ചെയ്തിരുന്നു.
ചോദ്യം ചെയ്യൽ ഇന്നും തുടരുമെന്നും സൂചനയുണ്ട്. ഗോകുലം ഗോപാലന്റെ മൊഴി ഇഡി സംഘം പരിശോധിച്ച ശേഷമാകും തുടർനടപടികൾ. ഇന്നലെ ഗോപാലന്റെ മകൻ ബൈജു ഗോപാലനിൽ നിന്നും ഇഡി വിവരങ്ങള്‍ തേടിയിരുന്നു.
കേരളത്തിലും തമിഴ്നാട്ടിലുമായി അഞ്ച് ഇടങ്ങളിലാണ് ഇഡി പരിശോധന നടത്തിയത്. പിഎംഎൽഎ ലംഘനം, വിദേശ നാണയ വിനമയ ചട്ടങ്ങളുടെ ലംഘനം തുടങ്ങിയയുടെ പേരിലാണ് ഇഡി പരിശോധന. ഗോകുലം ഗോപാലൻ ഡയറക്ടറായ കന്പനികൾ മറ്റ് സ്ഥാപനങ്ങളിൽ നടത്തിയ നിക്ഷേപങ്ങളും അന്വേഷണ പരിധിയിലുണ്ട്.