സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ്; സംഘടനാ റിപ്പോര്ട്ടിന്മേല് ശനിയാഴ്ച ചര്‍ച്ച
Saturday, April 5, 2025 6:37 AM IST
മധുര: സിപിഎം ഇരുപത്തിനാലാം പാർട്ടി കോൺഗ്രസിനോട് അനുബന്ധിച്ച് സംഘടനാ റിപ്പോര്ട്ടിന്മേല് ഇന്ന് ചര്‍ച്ച നടക്കും. വെള്ളിയാഴ്ച ഏകകണ്ഠമായാണ് കരടു രാഷ്ട്രീയ പ്രമേയം പാർട്ടി കോൺഗ്രസ് അംഗീകരിച്ചത്.
പിബി അംഗം ബി.വി. രാഘവലു അവതരിപ്പിച്ച സംഘടനാ റിപ്പോര്ട്ടിന്മേലുള്ള ചർച്ചയിൽ കേരളത്തിൽ നിന്ന് പി.കെ. ബിജു, പി.എ. മുഹമ്മദ് റിയാസ്, ആർ. ബിന്ദു എന്നി മൂന്ന് അംഗങ്ങൾ പങ്കെടുക്കും. പിബി അംഗങ്ങളുടെ അടക്കം പ്രവർത്തനം എല്ലാ വർഷവും വിലയിരുത്തണമെന്ന് സംഘടന റിപ്പോര്‍ട്ട് നിർദ്ദേശിക്കുന്നുണ്ട്.
പുതിയ ജനറൽ സെക്രട്ടറിയെക്കുറിച്ചടക്കം ആലോചിക്കാൻ പിബി യോഗം ഇന്ന് വൈകുന്നേരം ചേരുമെന്നും സൂചനയുണ്ട്. സിപിഎം പിബിയിൽ രണ്ട് വനിതകളെ ഉൾപ്പെടുത്തുമെന്ന് പാർട്ടി വൃത്തങ്ങള്‍ പറയുന്നു.