ശ്രീനിവാസൻ വധക്കേസില്‍ രണ്ടാംപ്രതി പിടിയിൽ
Saturday, April 5, 2025 2:47 AM IST
കൊച്ചി: പാലക്കാട് ശ്രീനിവാസന് വധക്കേസില്‍ ഒളിവിലായിരുന്ന രണ്ടാംപ്രതി പിടിയില്‍. പോപ്പുലര്‍ ഫ്രണ്ട് പ്രവര്ത്തകന് ഷംനാദ് ആണ് ദേശീയ അന്വേഷണ ഏജന്‍സിയുടെ പിടിയിലായത്. കൊച്ചിയില്‍ വിനോദയാത്രയ്ക്ക് എത്തിയപ്പോഴാണ് എന്‍ഐഎ ഇയാളെ പിടികൂടിയത്.
വെള്ളിയാഴ്ച വൈകുന്നേരമാണ് ഷംനാദ് പിടിയിലായത്. 2022 ഏപ്രില്‍ 16-നാണ് കേസിനാസ്പദമായ സംഭവം. ശ്രീനിവാസനെ ബൈക്കിലെത്തി കടയില്‍ കയറി കൊലപ്പെടുത്തിയ ആറംഗസംഘത്തില്‍ ഉള്‍പ്പെട്ട ആളാണ് ഷംനാദ്.
കേസില്‍ അറസ്റ്റിലായ നാലുപേര്‍ റിമാന്‍ഡിലാണ്. ഷംനാദിനെ കൂടാതെ ഒരാള്‍കൂടി പിടിയിലാവാനുണ്ട്. ഇയാള്‍ നിലവില്‍ ഒളിവിലാണ്.