വലിയതുറയില്‍ ടിപ്പര്‍ ലോറിയിടിച്ച് ഓട്ടോഡ്രൈവര്‍ മരിച്ചു
Saturday, April 5, 2025 2:28 AM IST
തിരുവനന്തപുരം: ടിപ്പര്‍ ലോറിയിടിച്ച് ഓട്ടോ ഡ്രൈവര്‍ മരിച്ചു. വലിയതുറ വേളാങ്ങണ്ണി ജംഗ്ഷനു സമീപം പുതുവല്‍ പുത്തന്‍ വീട് ഷീബാ ഭവനില്‍ ഐവിന് വിക്ടര്‍(46) ആണ് മരിച്ചത്.
ടിപ്പര്‍ വലിയതുറ പോലീസ് കസ്റ്റഡിയിലെടുത്തു. ഐവിന് ഓട്ടം കഴിഞ്ഞശേഷം വീട്ടിലേക്ക് പോകവെ എന്‍ജിനീയറിംഗ് കോളജ് ജംഗ്ഷനു ഭാഗത്തുനിന്ന് മുട്ടത്തറയിലേക്ക് വരുകയായിരുന്ന ടിപ്പര്‍ ഓട്ടോറിക്ഷയില്‍ ഇടിക്കുകയായിരുന്നു. ഓട്ടോറിക്ഷയുടെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു.
ഇടിയുടെ ആഘാതത്തില്‍ ഓട്ടോയില്‍ നിന്ന് റോഡിലേക്ക് തെറിച്ചുവീണ ഐവിന്റെ തലയിലൂടെ ടിപ്പറിന്റെ മുന്‍ചക്രം കയറിയിറങ്ങി. ഐവിന് സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു.