മാവേലിക്കരയിൽ തെരുവുനായ ആക്രമണം; അൻപതിലേറെ പേർക്ക് പരിക്ക്
Saturday, April 5, 2025 12:28 AM IST
ആലപ്പുഴ: മാവേലിക്കരയിൽ തെരുവുനായ ആക്രമണത്തിൽ അൻപതിലേറെ പേർക്ക് പരിക്ക്. വെള്ളിയാഴ്ച രാവിലെ മുതൽ പലസമയങ്ങളിലായി അൻപതിലധികം ആളുകളെയാണ് തെരുവുനായ കടിച്ചത്.
ഒരു നായ തന്നെയാണ് ആളുകളെ ഓടി നടന്ന് കടിച്ചതെന്നാണ് നാട്ടുകാർ പറയുന്നത്. അതേസമയം, ആക്രമണകാരിയായ നായയെ പിടികൂടാനുള്ള നാട്ടുകാരുടെ ശ്രമം തുടരുകയാണ്.
മാവേലിക്കര നഗരത്തിലും പരിസര പ്രദേശങ്ങളിലുമാണ് നായയുടെ ആക്രമണം ഉണ്ടായത്. നിരവധി പേർക്ക് കൈയിലും കാലിനുമാണ് പരിക്കേറ്റിരിക്കുന്നത്. എന്നാൽ ആരുടേയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.