പാ​ല​ക്കാ​ട്: വ​ട​ക്ക​ഞ്ചേ​രി​യി​ൽ വ​ൻ മോ​ഷ​ണം. വീ​ട്ടിനുള്ളിലെ ലോ​ക്ക​ര്‍ ത​ക​ര്‍​ത്ത് ന​ട​ത്തി​യ മോ​ഷ​ണ​ത്തി​ൽ 45 പ​വ​ന്‍റെ സ്വ​ര്‍​ണം ക​വ​ര്‍​ന്നു.

വ​ട​ക്ക​ഞ്ചേ​രി പ​ന്നി​യ​ങ്ക​ര ശ​ങ്ക​ര​ൻ ക​ണ്ണ​ൻ തോ​ട് പ്ര​സാ​ദി​ന്‍റെ വീ​ട്ടി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ​യാ​ണ് മോ​ഷ​ണം ന​ട​ന്ന വി​വ​രം അ​റി​യു​ന്ന​ത്.

വ്യാ​ഴാ​ഴ്ച രാ​ത്രി​യാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. പ്ര​സാ​ദി​ന്‍റെ വീ​ട്ടി​ലെ മു​ക​ളി​ലെ നി​ല​യി​ൽ ലോ​ക്ക​റി​ൽ സൂ​ക്ഷി​ച്ച ആ​ഭ​ര​ണ​മാ​ണ് ക​വ​ർ​ന്ന​ത്.

മോ​ഷ്ടാ​വി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളും ല​ഭി​ച്ചു. ദൃ​ശ്യ​ങ്ങ​ളി​ൽ മോ​ഷ്ടാ​വി​ന്‍റെ മു​ഖം വ്യ​ക്ത​മ​ല്ല. സ്ഥ​ല​ത്ത് പോലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തി. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള​ട​ക്കം പ​രി​ശോ​ധി​ച്ചാ​ണ് പോലീ​സ് അ​ന്വേ​ഷ​ണം.