ആശ സമരത്തിനു പിന്നിൽ എസ്യുസിഐ; പാർട്ടി കോൺഗ്രസിലെ വിമർശനത്തിന് മറുപടിയുമായി കേരള ഘടകം
Friday, April 4, 2025 10:42 PM IST
മധുര: കേരളത്തിലെ ആശ പ്രവർത്തകർ നടത്തുന്ന സമരവുമായി ബന്ധപ്പെട്ട് സിപിഎം 24-ാം പാർട്ടി കോൺഗ്രസിൽ ഉയർന്ന വിമർശനങ്ങൾക്ക് മറുപടിയുമായി കേരള ഘടകം. സമരം സർക്കാരിനെ അപകീർത്തിപ്പെടുത്താനാണെന്ന് കേരളത്തിൽനിന്നുള്ള പ്രതിനിധി പറഞ്ഞു.
സമരത്തിനു പിന്നിൽ എസ്യുസിഐ ആണെന്നും കേരളത്തിൽനിന്നുള്ള പ്രതിനിധി വ്യക്തമാക്കി. ആശമാരുടെ പ്രശ്നം പാർട്ടി ദേശീയതലത്തിൽ ഏറ്റെടുക്കണം. സമരം കൈകാര്യംചെയ്ത രീതി ശരിയല്ലെന്ന ചർച്ചയ്ക്കാണ് കേരളം ഘടകത്തിന്റെ മറുപടി.
സ്വകാര്യ സർവകലാശാലയുമായി ബന്ധപ്പെട്ട എതിർപ്പുകൾക്കും വ്യവസായ നയവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്കുമുള്ള മറുപടി കേരളം ജെയിക്ക് സി. തോമസിന്റെ ചർച്ചയിൽ ഉൾപ്പെടുത്തി. മെറിറ്റും സംവരണവും ഉറപ്പാക്കുമെന്നാണ് കേരളം അവകാശപ്പെട്ടത്.