ബാറ്റിംഗ് വെടിക്കെട്ടുമായി മാർഷും മാർക്രവും; എൽഎസ്ജിക്ക് കൂറ്റൻ സ്കോർ
Friday, April 4, 2025 9:20 PM IST
ലക്നോ: ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിൽ ലക്നോ സൂപ്പർ ജയന്റ്സിന് കൂറ്റൻ സ്കോർ. 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 203 റൺസാണ് ലക്നോ എടുത്തത്.
മിച്ചൽ മാർഷിന്റെയും എയ്ഡൻ മാർക്രത്തിന്റെയും വെടിക്കെട്ട് ബാറ്റിംഗിന്റെ മികവിലാണ് ലക്നോ കൂറ്റൻ സ്കോർ എടുത്തത്. ഇരുവരും അർധ സെഞ്ചുറി നേടി. 31 പന്തിൽ 60 റൺസെടുത്ത മിച്ചൽ മാർഷാണ് ലക്നോ സൂപ്പർജയന്റ്സിന്റെ ടോപ് സ്കോറർ.
മാർക്രം 53 റൺസെടുത്തു. 30 റൺസെടുത്ത ആയുഷ് ബദോനിയും 27 റൺസെടുത്ത ഡേവിഡ് മില്ലറും മികച്ച പ്രകടനമാണ് നടത്തിയത്.
മുംബൈയ്ക്ക് വേണ്ടി നായകൻ ഹർദിക് പാണ്ഡ്യ അഞ്ച് വിക്കറ്റെടുത്തു. മലയാളി താരം വിഘ്നേഷ് പുത്തൂരും ട്രെന്റ് ബോൾട്ടും അശ്വനി കുമാറും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.