ഗോകുലം ഗോപാലൻ ചെന്നൈയിൽ എത്തി; ഇഡി വീണ്ടും ചോദ്യംചെയ്യുന്നു
Friday, April 4, 2025 8:20 PM IST
ചെന്നൈ: ഗോകുലം ഗ്രൂപ്പ് ചെയർമാൻ ഗോകുലം ഗോപാലനെ ഇഡി ചോദ്യംചെയ്യുന്നു. ചെന്നൈ കോടമ്പാക്കത്തുള്ള ഗോകുലം ഗ്രൂപ്പിന്റെ ഓഫീസിൽവച്ചാണ് ചോദ്യംചെയ്യൽ.
കേരളത്തിൽനിന്ന് വൈകിട്ടോടെയാണ് ഗോപാലൻ ചെന്നൈയിൽ എത്തിയത്. രാവിലെ കോഴിക്കോട്ട് വച്ചും അദ്ദേഹത്തെ ഇഡി ചോദ്യംചെയ്തിരുന്നു.
കോഴിക്കോട്ടെ ഗോകുലം ഗ്രാൻഡ് കോർപറേറ്റ് ഓഫീസിലും കോടമ്പാക്കത്ത് ഗോകുലം ചിറ്റ്സ് ആൻഡ് ഫിനാൻസിന്റെ കോർപറേറ്റ് ഓഫീസിലും നീലാങ്കരയിലെ ഗോപാലന്റെ ഓഫീസിലും ഇന്ന് ഇഡി പരിശോധന നടത്തിയിരുന്നു.
ഇഡിയുടെ കൊച്ചി -ചെന്നൈ യൂണിറ്റിലെ ഉദ്യോഗസ്ഥർ ആണ് റെയ്ഡിൽ പങ്കെടുത്തത്. പിഎംഎൽഎ, ഫെമ ചട്ട ലംഘനങ്ങളിലാണ് അന്വേഷണമെന്നാണ് വിവരം. വിദേശനാണ്യ വിനിമയ ചട്ട ലംഘനവുമായി ബന്ധപ്പെട്ട ആദായ നികുതി വകുപ്പ് അന്വേഷണങ്ങളുടെ തുടർച്ചയായാണ് പരിശോധന.