ഐപിഎൽ; രോഹിത്തിനെ ഒഴിവാക്കി മുംബൈ, ലക്നോവിന് ബാറ്റിംഗ്
Friday, April 4, 2025 7:38 PM IST
ലക്നോ: ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസ്-ലക്നോ സൂപ്പർ ജയന്റ്സ് മത്സരത്തിൽ ലക്നോ ആദ്യം ബാറ്റുചെയ്യും. ടോസ് നേടിയ മുംബൈ ബോളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ലക്നോവിലെ അടൽ ബിഹാരി വാജ്പേ സ്റ്റേഡിയത്തിൽ ആണ് മത്സരം നടക്കുന്നത്.
കാൽമുട്ടിനേറ്റ പരിക്കിനെ തുടർന്ന് സൂപ്പർ താരം രോഹിത് ശർമ ഇന്നത്തെ മത്സരത്തിനുണ്ടാവില്ല. പരിശീലനത്തിനിടെ പന്ത് കൊണ്ടാണ് രോഹിതിന് പരിക്കേറ്റത്.
ടീം ലക്നോ സൂപ്പർ ജയന്റ്സ്: എയ്ഡൻ മാർക്രം, മിച്ചൽ മാർഷ്, നിക്കോളാസ് പൂരൻ, ഋഷഭ് പന്ത് (ക്യാപ്റ്റൻ), ആയുഷ് ബഡോണി, ഡേവിഡ് മില്ലർ, അബ്ദുൾ സമദ്, ഷർദുൽ താക്കുർ, ദിഗ്വേഷ് സിംഗ്, ആകാശ് ദീപ്, അവേഷ് ഖാൻ.
ടീം മുംബൈ ഇന്ത്യൻസ്: വിൽ ജാക്സ്, റയാൻ റിക്കെൽടൺ, സൂര്യകുമാർ യാദവ്, ഹാർദിക് പാണ്ഡ്യ (ക്യാപ്റ്റൻ), നമൻ ദിഹിർ, രാജ് ബാവ, മിച്ചെൽ സാന്റ്നർ, ദീപക് ചഹാർ, അശ്വനി കുമാർ, വിഗ്നേഷ് പുതൂർ, ട്രെന്റ് ബോൾട്ട്.