കോഴിക്കോട് കോഴിപ്പാറ വെള്ളച്ചാട്ടത്തിൽ കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി
Friday, April 4, 2025 6:25 PM IST
കോഴിക്കോട്: കക്കാടംപൊയിൽ കോഴിപ്പാറ വെള്ളച്ചാട്ടത്തിൽ കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി. കോഴിക്കോട് ചേവരംമ്പലം സ്വദേശി സന്ദേശ് ആണ് മരിച്ചത്.
ദേവഗിരി കോളേജിലെ രണ്ടാം വർഷ ഡിഗ്രി വിദ്യാർഥിയാണ്. സഹപാഠികളായ ആറു പേർക്ക് ഒപ്പമാണ് സന്ദേശ് കക്കാടംപോയിലിൽ എത്തിയത്
കൂട്ടുകാർക്കൊപ്പം വെള്ളച്ചാട്ടത്തിൽ കുളിക്കുന്നതിനിടെ സന്ദേശ് മുങ്ങിത്താഴുകയായിരുന്നു. നിലമ്പൂർ ഫയർ ഫോഴ്സും നാട്ടുകാരും ചേർന്ന് നടത്തിയ തെരച്ചിലിന് ഒടുവിലാണ് മൃതദേഹം കണ്ടെത്തിയത്.