താമരശേരിയിൽ വീണ്ടും ലഹരി സംഘത്തിന്റെ ആക്രമണം; ടൂറിസ്റ്റ് ഹോം ജീവനക്കാരന് നേരെ വാൾ വീശി
Friday, April 4, 2025 5:30 PM IST
കോഴിക്കോട്: താമരശേരിയിൽ വീണ്ടും ലഹരി സംഘത്തിന്റെ ആക്രമണം. താമരശേരിയിലെ ടൂറിസ്റ്റ് ഹോം ജീവനക്കാരനായ അൻസാറിന് നേരെയാണ് വാൾ വീശിയത്. അൻസാറിനെ രക്ഷിക്കാൻ ശ്രമിച്ച സുഹൃത്തിന്റെ കൈ തല്ലിയൊടിച്ചു.
താമരശേരി കാരാടിയിലെ മൗണ്ടൻ വ്യൂ ടൂറിസ്റ്റ് ഹോമിന്റെ പരിസരത്താണ് സംഭവം.ടൂറിസ്റ്റ് ഹോമിന്റെ മുറ്റത്ത് വെച്ച് അഞ്ചംഗ സംഘം മദ്യപിക്കുന്നത് സിസിടിവിയിലൂടെ കണ്ടതോടെ അൻസാര്‍ പുറത്തേക്ക് വന്ന് ചോദ്യം ചെയ്യുകയായിരുന്നുടൂറിസ്റ്റ് ഹോമിന്റെ മുന്നിലിരുന്ന് മദ്യപിക്കരുതെന്ന് ആവശ്യപ്പെട്ടതോടെ അൻസാറിനുനേരെ സംഘം തിരിയുകയായിരുന്നു.
പിക്ക്അപ്പ് വാനിലും ഇരുചക്രവാഹനങ്ങളിലുമായി എത്തിയ അക്രമി സംഘമാണ് അൻസാറിനേയും സുഹൃത്തിനേയും ആക്രമിച്ചത്. ഇന്നലെ രാത്രി 11ഓടെയായിരുന്നു ആക്രമണം.