കൊ​ച്ചി: എ​റ​ണാ​കു​ളം ആ​ല​ങ്ങാ​ട്ട് പോ​ത്തി​ന്‍റെ ആ​ക്ര​മ​ണ​ത്തി​ൽ ഗൃ​ഹ​നാ​ഥ​ൻ മ​രി​ച്ചു. ആ​ല​ങ്ങാ​ട് കൊ​ങ്ങോ​ർ​പ്പി​ള്ളി ക​ശു​വി​ൻ കൂ​ട്ട​ത്തി​ൽ വീ​ട്ടി​ൽ കെ.​എ. ബാ​ല​കൃ​ഷ്ണ​ൻ (73) ആ​ണ് മ​രി​ച്ച​ത്.

തീ​റ്റ കൊ​ടു​ക്കു​ന്ന​തി​നി​ടെ പോ​ത്ത് ബാ​ല​കൃ​ഷ്ണ​നെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. ഇ​ന്ന് രാ​വി​ലെ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. പ​രി​ക്കേ​റ്റ ബാ​ല​കൃ​ഷ്ണ​നെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

മൃ​ത​ദേ​ഹം ആ​ശു​പ​ത്രി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്. പോ​സ്റ്റു​മോ​ർ​ട്ട​ത്തി​ന് ശേ​ഷം കു​ടും​ബ​ത്തി​ന് വി​ട്ടു​ന​ൽ​കും.