എം.എം. മണിയുടെ ആരോഗ്യനിലയിൽ പുരോഗതി; രണ്ടു ദിവസം കൂടി തീവ്ര പരിചരണ വിഭാഗത്തിൽ തുടരും
Friday, April 4, 2025 4:37 PM IST
ഇടുക്കി: ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിൽ തുടരുന്ന സിപിഎം നേതാവ് എം.എം. മണിയുടെ ആരോഗ്യനില മെച്ചപ്പെട്ടു. വെന്റിലേറ്ററിന്റെ സഹായം മാറ്റിയ അദ്ദേഹം രണ്ടു ദിവസം കൂടി തീവ്ര പരിചരണ വിഭാഗത്തിൽ തുടരും.
ഹൃദയാഘാതത്തെ തുടർന്ന് മധുരയിലെ അപ്പോളോ ആശുപത്രിയിൽ ആണ് വ്യാഴാഴ്ച അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. പാർട്ടി കോൺഗ്രസിൽ പങ്കെടുക്കുന്നതിനിടെയാണ് മണിക്ക് ശാരീരിക അസ്വസ്ഥത നേരിട്ടത്.
ഉടനെ തന്നെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ശ്വാസ തടസം സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. വിശ്രമത്തിലിരിക്കുന്നതിനിടെയാണ് എം.എം. മണി പാർട്ടി കോൺഗ്രസിൽ പങ്കെടുക്കാനായി മധുരയിൽ എത്തിയത്.