തിരുവനന്തപുരത്ത് എംഡിഎംഎയുമായി യുവാവ് പിടിയിൽ
Friday, April 4, 2025 4:16 PM IST
തിരുവനന്തപുരം: നെടുമങ്ങാട് എംഡിഎംഎയുമായി യുവാവ് പിടിയിൽ. നെടുമങ്ങാട് സ്വദേശി സുനീർ ഖാനാണ് പിടിയിലായത്.
ഇയാളിൽ നിന്ന് 420 ഗ്രാം എംഡിഎംഎ പിടികൂടി. ഇയാൾ പ്രധാന ലഹരി വിൽപ്പനക്കാരനാണെന്ന് പോലീസ് പറഞ്ഞു.
ഡാന്‍സാഫ് സംഘത്തിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ പിടികൂടിയത്. നേരത്തെയും ഇയാളില്‍ നിന്ന് ലഹരിവസ്തുക്കള്‍ പിടിച്ചെടുത്തിട്ടുണ്ട്.