അനധികൃതമായി സമ്പാദിച്ചത് 65 ലക്ഷം രൂപയുടെ സ്വത്ത്; സസ്പെൻഷനിലായിരുന്ന ബെവ്കോ ഉദ്യോഗസ്ഥയെ തിരിച്ചെടുത്തു
Friday, April 4, 2025 3:58 PM IST
തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദനത്തിന് സസ്പെൻഷനിലായിരുന്ന ബെവ്കോ ഉദ്യോഗസ്ഥയെ തിരിച്ചെടുത്തു. റീജിയണൽ മാനേജര്‍ ആയിരുന്ന കെ. റാഷയെ വിജിലൻസ് അനുമതി നൽകിയത് കൊണ്ടാണ് തിരിച്ചെടുത്തതെന്നാണ് ബെവ്കോയുടെ വിശദീകരണം.
കഴിഞ്ഞ വർഷമാണ് ഇവരെ സസ്പെൻഡുചെയ്തത്. 65 ലക്ഷം രൂപയുടെ അനധികൃത സ്വത്ത് കണ്ടെത്തിയതിനെത്തുടർന്നാണ് നടപടിയെടുത്തത്.
ഇവർക്കെതിരേ പരാതികൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ വിജിലൻസ് നടത്തിയ പരിശോധനയിലാണ് അനധികൃതമായി സമ്പാദിച്ച സ്വത്ത് കണ്ടെത്തിയത്. മദ്യക്കമ്പനികളിൽ നിന്ന് വാങ്ങിയ പ്രതിഫലമാണ് ഈ അനധികൃത സ്വത്ത് എന്നായിരുന്നു വിജിലൻസ് പറഞ്ഞിരുന്നത്.