കോഴിപ്പാറ വെള്ളച്ചാട്ടത്തിൽ യുവാവിനെ കാണാതായി
Friday, April 4, 2025 3:38 PM IST
കോഴിക്കോട്: കക്കാടംപൊയിൽ കോഴിപ്പാറ വെള്ളച്ചാട്ടത്തിൽ യുവാവിനെ കാണാതായി. ദേവഗിരി കോളജ് വിദ്യാർഥി സതീഷിനെ ആണ് കാണാതായത്. നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് തെരച്ചിൽ തുടരുകയാണ്.
ഇന്ന് ഉച്ചയോടെയാണ് അപകടം. കോഴിക്കോട് ചേവരമ്പലം സ്വദേശിയാണ് സതീഷ്. മറ്റ് അഞ്ച് പേർക്കൊപ്പം വിനോദ സഞ്ചാരത്തിനെത്തിനായി ഇവിടെ എത്തിയതാണ് ഇയാൾ.