ഗോകുലം ഗോപാലന്റെ സ്ഥാപനങ്ങളിൽ വ്യാപക ഇഡി പരിശോധന
Friday, April 4, 2025 12:25 PM IST
കോഴിക്കോട്: പ്രമുഖ വ്യവസായിയും നിർമാതാവുമായ ഗോകുലം ഗോപാലന്റെ സ്ഥാപനങ്ങളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ വ്യാപക പരിശോധന.
കോഴിക്കോട്ടെ ഗോകുലം ഗ്രാൻഡ് ഹോട്ടലിലും സമീപത്തെ ഗോകുലം മാളിലും ഗോകുലം ഗോപാലന്റെ ചെന്നൈ നീലാങ്കരയിലെ വീട്ടിലും ഇഡി പരിശോധന നടത്തുകയാണ്.
നേരത്തെ, ചെന്നൈ കോടമ്പാക്കത്തുള്ള ഗോകുലം ചിറ്റ്സ് ഫിനാൻസിന്റെ കോർപ്പറേറ്റ് ഓഫീസിലും ഇഡി പരിശോധന നടത്തിയിരുന്നു. ഇഡി കൊച്ചി യൂണിറ്റിലെ ഉദ്യോഗസ്ഥരും പരിശോധനയിൽ പങ്കെടുത്തിരുന്നു.