ഗുജറാത്തിൽ വീടിനുള്ളിൽ സിംഹം; രണ്ട് മണിക്കൂർ പരിഭ്രാന്തരായി കുടുംബം
Friday, April 4, 2025 12:05 PM IST
അഹമ്മദാബാദ്: ഗുജറാത്തിലെ അമ്രേലിയിൽ വീടിനകത്ത് സിംഹം. അടുക്കളയിലാണ് സിംഹത്തിനെ കണ്ടത്. സിംഹം രണ്ട് മണിക്കൂറോളം അടുക്കളയിലെ ഭിത്തിയിൽ ഇരുന്നു. ഇതോടെ താമസക്കാർ പരിഭ്രാന്തരായി.
തുടർന്ന് ഗ്രാമവാസികൾ ഓടിയെത്തി ലൈറ്റുകളും ശബ്ദങ്ങളും ഉപയോഗിച്ച് സിംഹത്തെ ഓടിച്ചുവിടുകയായിരുന്നു.
കോവയ ഗ്രാമത്തിൽ മുലുഭായ് റാംഭായ് ലഖന്നോത്രയുടെ കുടുംബം ഉറങ്ങിക്കിടക്കുമ്പോഴാണ് മേൽക്കൂരയുടെ വിടവിലൂടെ ഒരു സിംഹം അവരുടെ വീട്ടിൽ കയറിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
കുടുംബം വീട്ടിൽ നിന്ന് ഓടി പുറത്തിറങ്ങി ഗ്രാമവാസികളെ വിവരമറിയിച്ചു. ഏകദേശം രണ്ട് മണിക്കൂറിനുശേഷമാണ് സിംഹത്തെ തുരത്തിയത്. ആർക്കും പരുക്കേറ്റതായി റിപ്പോർട്ടില്ല.