വഖഫ് നിയമത്തിലെ കിരാതമായ കാര്യങ്ങളാണ് അവസാനിപ്പിച്ചത്: സുരേഷ് ഗോപി
Friday, April 4, 2025 10:58 AM IST
കൊച്ചി: വഖഫ് നിയമ ഭേദഗതി രാജ്യസഭയിലും പാസായതിന് പിന്നാലെ പ്രതികരണവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി. വഖഫ് നൻമയുള്ള സ്ഥാപനമാണ്. അതിലെ കിരാതമായ കാര്യങ്ങളാണ് വഖഫ് നിയമ ഭേദഗതിയിലൂടെ അവസാനിപ്പിച്ചതെന്നും സുരേഷ് ഗോപി പ്രതികരിച്ചു.
ബില്‍ പാസായത് മുനമ്പത്തിനും ഗുണം ചെയ്യും. ഒരു ആശങ്കയ്ക്കും അടിസ്ഥാനമില്ല. ജനങ്ങളെ വിഭജിക്കാനല്ലേ പ്രതിപക്ഷം ശ്രമിച്ചത്. മുസ്ലീംകൾക്ക് കുഴപ്പമാകുമെന്നല്ലേ അവർ പാർലമെന്റില്‍ പറഞ്ഞതെന്നും സുരേഷ് ഗോപി ചോദിച്ചു.
കേരളത്തിലെ എംപിമാര്‍ പറഞ്ഞതില്‍ എന്ത് അടിസ്ഥാനമാണുള്ളത്. എംപിമാര്‍ വാദിച്ച കാര്യങ്ങള്‍ എന്തായിരുന്നുവെന്ന്, കുത്തിത്തിരിപ്പുകളൊന്നുമില്ലാത്ത വിചക്ഷണന്മാരോട് പോയി ചോദിക്കൂവെന്നും സുരേഷ് ഗോപി പറഞ്ഞു.