എം.എം. മണിയുടെ ആരോഗ്യനില മെച്ചപ്പെട്ടു; ചികിത്സയിൽ തുടരും
Friday, April 4, 2025 9:05 AM IST
ചെന്നൈ: ഹൃദയാഘാതത്തെ തുടർന്ന് മധുരയിലെ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ച മുൻ മന്ത്രിയും സിപിഎം നേതാവുമായ എം.എം. മണിയുടെ ആരോഗ്യനില മെച്ചപ്പെട്ടു.
രണ്ട് ദിവസം കൂടി എം.എം. മണി തീവ്ര പരിചരണ വിഭാഗത്തിൽ തുടരും. ആരോഗ്യനില തൃപ്തികരമെന്ന് കുടുംബാംഗങ്ങൾ അറിയിച്ചിരുന്നു.
മധുരയിൽ നടക്കുന്ന 24-ാം പാർട്ടി കോൺഗ്രസിനിടെ വ്യാഴാഴ്ച രാത്രിയോടെയാണ് അദ്ദേഹത്തിന് ദേഹാസ്വാസ്ഥ്യമുണ്ടായത്. ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
അസുഖ ബാധിതനായ വിശ്രമത്തിലായിരുന്നു എം.എം. മണി. ഇതിനിടെയാണ് പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കാനായി മധുരയില്‍ എത്തിയത്.