25-ാം വിവാഹവാർഷികാഘോഷത്തിനിടെ നൃത്തം; ഹൃദയാഘാതത്തെ തുടർന്ന് ഭർത്താവ് മരിച്ചു
Friday, April 4, 2025 8:46 AM IST
ലക്നോ: 25-ാം വിവാഹവാർഷികാഘോഷത്തിനിടെ ഭർത്താവ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. ഉത്തർപ്രദേശിലെ ബറേലിയിലാണ് സംഭവം.
പിലിഭിത്ത് ബൈപാസ് റോഡിലെ ഒരു വേദിയിൽ വച്ചാണ് ബിസിനസുകാരനായ വസീം സർവത്തും(50) ഭാര്യ ഫറയും വിവാഹവാർഷികാഘോഷം സംഘടിപ്പിച്ചത്.
ചടങ്ങുകൾക്കിടെ നൃത്തം ചെയ്യുകയായിരുന്ന വസീം സർവത്ത് കുഴഞ്ഞുവീഴുകയും സംഭവസ്ഥലത്ത് വച്ചുതന്നെ മരിക്കുകയും ചെയ്തു. ഇദ്ദേഹത്തെ ഉടൻതന്നെ ആശുപത്രിയിലെത്തിച്ചുവെങ്കിലും നിരാശയായിരുന്നു ഫലം.