പോലീസുകാരനെ കുത്തിയ കേസിൽ പ്രതികൾ പിടിയിൽ
Friday, April 4, 2025 7:59 AM IST
തിരുവനന്തപുരം: കരമന പോലീസ് സ്റ്റേഷനിലെ പോലീസുകാരനെ കുത്തിയ കേസിൽ പ്രതികൾ പിടിയിൽ. ജിതിൻ, രതീഷ്, ലിജു എന്നിവരാണ് പിടിയിലായത്.
വ്യാഴാഴ്ച ലഹരസംഘത്തെ പിടികൂടാൻ ശ്രമിക്കുന്നതിനിടെയാണ് സംഭവം. ജയചന്ദ്രന് എന്ന പൊലീസുകാരന് ആണ് കുത്തേറ്റത്.
കഞ്ചാവ് സംഘത്തിലേക്ക് കടന്നു ചെന്നപ്പോള്‍ കത്തി എടുത്ത് കുത്തുകയായിരുന്നു. പോലീസുകാരന്റെ വയറിനും കാലിനും കുത്തേറ്റു. ഇദ്ദേഹത്തെ തിരുവനന്തപുരം ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.